വാഴത്തണ്ടയിൽ കുലയെടുത്തു: നാട്ടുകാർക്ക് കൗതുക കാഴ്ചയായി

കൊയിലാണ്ടി: കൊരയങ്ങാട്തെരു താലപ്പൊലി പറമ്പിൽ പ്രദീപന്റെ പെരുവട്ടൂരുലെ കൃഷ്ണദീപം എന്ന വീട്ടിലെ പറമ്പിൽ ഉണ്ടായ വാഴക്കുല നാട്ടുകാർക്ക് കൗതുക കാഴ്ചയായി. സാമാന്യം ഉയരത്തിൽ ഉണ്ടായ വാഴയാണ് തണ്ടയിൽ കുലച്ച് വ്യത്യസ്തനായത്. വീട്ടുവളപ്പിൽ മറ്റ് കൃഷികൾ ഉണ്ടാക്കുന്നതിനിടയിലാണ് ഇത്തരത്തിൽ വാഴകൃഷിയിലും തൽപരനായ പ്രദീപൻ നട്ടുവളർത്തിയതിൽ ഇങ്ങനെയൊരു ആദ്യാനുഭവം ഉണ്ടാകുന്നത്. വാഴക്കുല പിറവിയെടുത്തിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. നിരവധിപേരാണ് ഈ കൗതുക കാഴ്ചകാണാൻ പ്രദീപന്റെ കൃഷിയിടത്തിൽ എത്തുന്നത്.
