മൂടാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു

കൊയിലാണ്ടി: മൂടാടിയില്‍ ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരി ലോറി കയറി മരിച്ചു.ശനിയാഴ്ച
രാത്രി 11.30 ഓടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞപ്പോള്‍ ലോറി കയറിയിറങ്ങുകയായിരുന്നു.
രാത്രി 11.30 ഓടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞപ്പോള്‍ ലോറി കയറിയിറങ്ങുകയായിരുന്നു.
കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ പന്നിയങ്കണ്ടി നാരായണന്റെ ഭാര്യ ശ്രീലതയാണ് (45) മരിച്ചത്. മൃതശരീരം താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റ നാരായണനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്ത് ലാൽ ഏക മകനാണ്.