കടത്തനാട് പുരസ്കാരം സമ്മാനിച്ചു

വടകര : പ്രശസ്ത നാടകകൃത്തും, സിനിമാ, സീരിയല്‍ സംവിധായകനുമായ മോഹന്‍ കടത്തനാടിന്റെ ഓര്‍മ്മക്കായി വടകര മലയാള സാഹിതി ഏര്‍പ്പെടുത്തിയ പ്രഥമ മോഹന്‍ കടത്തനാട് പുരസ്കാരം ഹ്രസ്വ ചലച്ചിത്ര സംവിധായകന് പ്രേമന് ഫാല്ക്കെക്ക് കവി എടയത്ത് ശശീന്ദ്രന് സമ്മാനിച്ചു.
വടകരയില്‍ നടന്ന ചടങ്ങ് കാഥികന് പി അശോകന് ഉദ്ഘാടനം ചെയ്തു. കോമത്ത് രാജന് അധ്യക്ഷത വഹിച്ചു. വി.പി നാണു, എന്‍.കെ സോമന്, മോഹന്‍ സി. വടകര, കെ. പ്രകാശന്, ഉണ്ണി ആചാരി എന്നിവർ സംസാരിച്ചു.

