ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണയിക്കുന്നതില്‍ സിപിഐഎം വലിയ പങ്കു വഹിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

തൃശൂര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണയിക്കുന്നതില്‍ സിപിഐഎം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ക്സിസത്തെ എതിര്‍ത്തിരുന്നവര്‍ പോലും അംഗീകരിച്ച് തുടങ്ങി.
മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്. ബദലിന്റെ അഭാവം വംശീയശക്തികളും വലതുപക്ഷവും ഉപയോഗപ്പെടുത്തുന്നുയെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി.

