ഖത്മുല് ഖുര്‍ആന്‍ സമാപന സമ്മേളനം

കോഴിക്കോട്: പുതിയങ്ങാടി വരക്കല്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്ല്യാരുടെ 22-ാം ഉറൂസ് ആയിരങ്ങള്‍ പങ്കെടുത്ത ഖത്തംദുആ സമ്മേളനത്തോടെ സമാപിച്ചു. ഞായറാഴ്ച രാവിലെ നടന്ന ഖത്മുല് ഖുര്‍ആന്‍ സമാപന സമ്മേളനം സമസ്ത കേരള ജമഇയ്യത്തുല്‍ ഉലമാ ട്രഷര്‍ സി.കെ.എം. സ്വാദിഖ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ല്യാര്‍ അധ്യക്ഷനായി. ജാമിഅ ദാറുസ്സലാം പ്രിന്‍സിപ്പല്‍ അല്‍ ഉസ്താദ് മൗലാനാ മൂസക്കുട്ടി ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തി. എം.ടി.അബ്ദുല്ല മുസ്ല്യാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്ല്യാര്‍, ത്വാഖ അഹ്മദ് മൗലവി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

എ.വി.അബ്ദുറഹ്മാന് മുസ്ല്യാര്‍, പി.ഇബ്റാഹിം മുസ്ല്യാര്‍ വില്ല്യാപ്പള്ളി, പി.കുഞ്ഞാണി മുസ്ല്യാര്‍, പി.എസ്.ഹൈദ്രോസ് മുസ്ല്യാര്‍, ഉമര്‍ ഫൈസി മുക്കം, എം.സി.മായിന്‍ ഹാജി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ല്യാര്‍, ഇ.കെ.അബൂബക്കര്‍ മുസ്ല്യാര്‍ മൊറയൂര്‍, കെ.ടി.അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, അബ്ദുല്‍ ഗഫൂര്‍ ഹൈതമി നരിപ്പറ്റ, സി.കെ.മൊയ്തീന് കുട്ടി ഫൈസി പന്തല്ലൂര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അബ്ദുറഹ്മാന് കല്ലായി, എസ്.കെ.ഹംസ ഹാജി, കെ.വി.അബ്ദു ഹാജി, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, ഹസൈനാര്‍ ഫൈസി, അശ്റഫ് ബാഖവി മാത്തോം, വി. മുഹമ്മദ് സൈനി, മോയിന്‍കുട്ടി മാസ്റ്റര്‍, ടി.പി.സുബൈര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന ഖത്തം ദആഇന് വാവാട് കുഞ്ഞിക്കോയ മുസ്ല്യാര്‍ നേതൃത്വം നല്കി. എം.പി.തഖിയ്യുദ്ദീന്‍ ഹൈതമി സ്വാഗതവും സി.പി.ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

.
