KOYILANDY DIARY.COM

The Perfect News Portal

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് 110-ാം വാര്‍ഷികാഘോഷം

കോഴിക്കോട്: മലബാറിലെ പിന്നോക്ക വിഭാഗക്കാര്‍ക്കും മറ്റും ഉന്നത വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലബാര്‍ ക്രിസ്ത്യന്‍ കോളേജ് 110-ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. മുപ്പതിന് നടക്കുന്ന ആഘോഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും പഠനോപകരണ വിതരണവും നടത്തും.

ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ 1848-ല്‍ കല്ലായിയില്‍ അഞ്ചുക്ലാസുകളില്‍ നൂറു കുട്ടികളുമായി പ്രൈമറി സ്കൂളായാണ് കോളേജിന്റെ തുടക്കം. 1872-ല്‍ മിഡില്‍ സ്കൂളായും 1878-ല്‍ ഹൈസ്കൂളായും ഉയര്‍ത്തി. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി. 1909-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജിന്റെ അഫിലിയേഷന്‍ കിട്ടിയതോടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജായി മാറി.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികള്‍ ഒരുക്കിയതായി പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റ് എം.എ. ശിഷനും സെക്രട്ടറി ശ്രീകാന്ത് എസ്. നായരും അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *