കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ പിന്‍വലിക്കുക: എം.ഇ.ഡബ്ല്യു.യു.

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ജില്ലാ മോട്ടോര്‍ & എഞ്ചിനീയറിങ്ങ് വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. കെ.മമ്മു സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ.കെ.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി എ.സോമശേഖരന്‍, ഇ.ടി.നന്ദകുമാര്‍, ടി.ഗോപാലന്, എം.ഗോപി എന്നിവര്‍ സംസാരിച്ചു. മൂന്ന് സെക്ടര്‍ കമ്മിറ്റികളായി രൂപീകരിച്ചു. യൂണിയനില്‍ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയനില്‍ കെ. കെ. രാധാകൃഷ്ണന് (പ്രസിഡണ്ട്) , എ. സോമശേഖരന്‍ (സെക്രട്ടറി), പ്രവീണ്‍ കുമാര്‍ (ഖജാന്‍ജി)
ഗുഡ്സ് ട്രാന്‍സ്പോര്‍ട്സ് വര്‍ക്കേഴ്സ് യൂണിയനില്‍ കെ. സുകുമാരന്‍ (പ്രസിഡണ്ട്), കെ. എം. രാമകൃഷ്ണന് (സെക്രട്ടറി), പി. ടി.സത്യന് (ഖജാന്‍ജി)
പ്രൈവറ്റ് ബസ് എഞ്ചിനീയറിങ്ങ് വര്‍ക്കേഴ്സ് യൂണിയനില്‍ സി. അശ്വനീദേവ് (പ്രസിഡണ്ട്), ഇ.ടി.നന്ദകുമാര്‍ ( സെക്രട്ടറി), കെ.ടി.രമേശന്(ഖജാ ന്‍ജി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
