ഏകദിന ശില്പശാല നടത്തി

പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മലയാള വേദി വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗവുമായി ചേര്‍ന്ന് ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി ജാനകിക്കാടില്‍ മണ്ണറിവ്; കാടറിവ് എന്ന വിഷയത്തെകുറിച്ച് ഏകദിന ശില്പശാല നടത്തി. മരുതോങ്കര ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. മാറുന്ന പരിസ്ഥിതി യില്‍ മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഭരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ എ. ദീപ്തി ക്ളാസെടുത്തു.
കാടറിവിന് ഫോറസ്റ്റ് സെക്ഷന്‍ ഓഫിസര്‍ ടി സുരേഷ് നേതൃത്വം നല്കി. വഴികാട്ടി രാജന് എ എം, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ കെ ഇബ്രാഹിം, വനസംരക്ഷണസമിതി പ്രസിഡന്റ് സി കെ ബാബു എന്നിവര്‍ അനുഗമിച്ചു. സ്നേഹ, ഉണിമായ, നീരജ്, ബോധി സിദ്ധാര്‍ഥ് എന്നിവര്‍ സംസാരിച്ചു.

