മരണാനന്തര ധനസഹായം നല്കി
 
        കൊയിലാണ്ടി:  കേരള വ്യാപാര വ്യവസായ സമിതി നടുവത്തൂരില്‍ മരണപ്പെട്ട കീഴരിയൂര്‍ യൂണിറ്റ് അംഗം കിഴക്കെകുപ്പേരി ചാത്തപ്പന്റെ കുടുംബത്തിന് ജില്ലാ സുരക്ഷാ നിധിയില്‍ നിന്നുള്ള  മരണാനന്തര ധനസഹായം നല്കി.
കൊയിലാണ്ടി മേഖലാ പ്രസിഡണ്ട് എം.പി. കൃഷ്ണന് ചാത്തപ്പന്റെ ഭാര്യക്ക് ഫണ്ട് കൈമാറി.മേഖലാ എക്സിക്യൂട്ടീവ്
അംഗം എം.എം. ഗോപാലന്, യൂണിറ്റ് സെക്രട്ടറി കെ.സി. രാജന്, ജില്ലാ കമ്മിറ്റി അംഗം കരുമ്പക്കല്‍ സുധാകരന് എന്നിവര്‍ സന്നിഹിതരായിരുന്നു.


 
                        

 
                 
                