ഫേബ്രിക്ക് പെയിന്റിങ്ങ് സാരി ഡിസൈനിങ്ങ് കോഴ്സ് സമാപിച്ചു

കൊയിലാണ്ടി: 10 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിൽ നടന്ന ഫേബ്രിക്ക് പെയിന്റിങ്ങ് സാരി ഡിസൈനിങ്ങ് കോഴ്സ് സമാപിച്ചു. കലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ലൈഫ് ലോങ്ങ് ലേണിങ്ങ് & എക്സ്റ്റൻഷൻ സെന്ററിന്റെ സർട്ടിഫിക്കറ്റ് കോഴ്സിൽ 50 വനിതകൾക്ക് പരിശീലനം നൽകി. കലിക്കറ്റ് യൂനിവേഴ്സിറ്റി പ്രതിനിധി സജിത്ത് കുമാറാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
സമാപന സമ്മേളനത്തിൽ കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി അധ്യക്ഷത വഹിച്ചു. പരിശീലക രാധിക രഞ്ജിത്ത് അവലോകനം നടത്തി. കലാലയം വൈസ് പ്രസിഡണ്ട് യു.കെ രാഘവൻ സ്വാഗതവും, ജനറൽ
സെക്രട്ടറി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ശിവദാസ് കാരോളി, അബ്ദുറഹിമാൻ, ശ്യാം സുന്ദർ, സിന്ധു. വി.എം എന്നിവർ സംസാരിച്ചു.

