കൊയിലാണ്ടിയിൽ സ്ക്കൂൾ കുട്ടികൾക്ക് നിയമ പഠന ക്ലാസ് ആരംഭിച്ചു

കൊയിലാണ്ടി: സ്ക്കൂൾ വിദ്യാർത്ഥികൾക്ക് മറ്റു വിഷയങ്ങൾക്കൊപ്പം നിയമവും പഠിക്കാനുളള പ്രവർത്തനങ്ങൾ കൊയിലാണ്ടിയിൽ ആരംഭിച്ചു. കേരള ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ പ്രൻസിപ്പൽ ജില്ലാ ജഡ്ജ് എം.ആർ അനിത നിർവ്വഹിച്ചു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ് എം. പി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു.
കുട്ടികളുടെ അവകാശ നിയമവും, ബാലാവകാശ നിയമവും, ബാല പീഢനങ്ങൾക്കെതിരെയുളള പോക്സോ നിയമവും മറ്റു കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ക്ലാസ്സ് ആരംഭിച്ചത്. ഇതിനായി പ്രത്യേക പുസ്കവും ഒരുക്കിയിട്ടുണ്ട്. നിയമ പഠനത്തിന് വേണ്ടി എല്ലാ ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിദ്യാലയങ്ങളിലും നിയമ പഠന ക്ലബ്ബുകൾ രൂപീകരിക്കും.

ബി. പി. ഒ. എം. ജി. ബൽരാജ്, പി. ടി. എ. പ്രസിഡണ്ട് എ. സജീവ് കുമാർ, പ്രിൻസിപ്പൽ എ. പി. പ്രബീദ്, ലീഗൽ വളണ്ടിയർ കെ. നസീറ, ജി. കെ. വേണു എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മൂസ്സ മേക്കുന്നത്ത് സ്വാഗതവും പി. രാഗേഷ് കുമാർ നന്ദിയും പറഞ്ഞു.

