ദേവര്‍കോവില്‍ കെ.വി.കെ.എം എം യു പി സ്കൂള്‍ അമ്മ തിളക്കത്തില്‍

കുറ്റ്യാടി: ദേവര്‍കോവില്‍ കെ.വി.കെ.എം എം യു പി സ്കൂള്‍ അമ്മ തിളക്കത്തില്‍. എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്കുന്ന അമ്മ തിളക്കം. പ്രത്യേക പരിശീലനം ലഭിച്ച വിദ്യാലയത്തിലെ (എം.പി.ടി.എ ) അംഗങ്ങളാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
വിദ്യാലയത്തിലെ നൂറ്റി ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷ എഴുതാനും വായിക്കാനുമുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് ജനുവരി ഇരുപത്തിയാറിന് പൂര്‍ത്തിയാക്കുന്നതാണ് പദ്ധതി. ഇരുപതോളം അമ്മമാര്‍ അദ്ധ്യാപകരായി സേവനം അനുഷ്ടിക്കുന്നുണ്ട്.

ബി.ആര്.സി യുടെയും സ്കൂളിലെ അദ്ധ്യാപകരുടേയും സഹായത്തോടെയാണ് അമ്മമാര്‍ ഇതിനായി പരിശീലനം നേടിയത്. പരിശീലനത്തോടെ വിദ്യാര്‍ത്ഥികള്‍ക് നല്ല മുന്നേറ്റം കൈവന്നിരിക്കയാണ്. ആയിരത്തി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കുളിലെ നൂറ്റി ഇരുപതോളം വിദ്യാര്‍ത്ഥികളാണ് അമ്മ തിളക്കത്തില്‍ ശോഭിക്കുന്നത്.

സാക്ഷരം, എന്റെ മലയാളം, കൈതാങ്ങ് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍ പോലെ അമ്മ തിളക്കവും മാതൃകയാവുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇല്ലത്ത് അസിസ്, അമീന്, കെ.വി ആസ്യ, സജിഷ.ടി, ജാസ്മിന് എം.കെ.പി.കെ.നവാസ്.രാജന് എം, മോഹന്‍ദാസ് എം.പി, സണ്ണി. പി.കെ.നൗഷാദ് പി.വി, സമീറ കെ.കെ. എന്നിവര്‍ പറഞ്ഞു.

