കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ പകൽ എഴുന്നള്ളിപ്പ്

കൊയിലാണ്ടി: മണ്ഡലവിളക്കിനോടനുബന്ധിച്ച് കൊരയങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിൽ നടന്ന പകൽ എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. മണ്ഡലകാലത്ത് നാല് വെള്ളിയാഴ്ച കളിലാണ് പകൽ വാദ്യസമേതമുള്ള എഴുന്നള്ളിപ്പ് നടക്കുക. കൊരയങ്ങാട് വാദ്യസംഘത്തിലെ 50′ ഓളം വാദ്യ കലാകാരൻമാർ പങ്കെടുത്ത ചെണ്ടമേളത്തിന് ടി.ടി. ഷാജി, ടി. പി. ഷാജു, ടി.ടി. ഷിബു ‘വി. വി. നിഖിൽ, എസ്. ജി. ശ്രീഗേഷ് എന്നിവർ മേള പ്രമാണിമാരായി.
ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച വാതിൽ പോളയുടെ സമർപ്പണം വിനോദ് കുമാർ ആചാരി നിർവ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് ബാലന്റയും നിരവധി ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

