ക്ഷേത്രവും മസ്ജിദും സന്ദർശിച്ചു

കൊയിലാണ്ടി: ദേശീയ പാത വികസനത്തിൽ തകരുന്ന തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രവും, വെറ്റിലപ്പാറ ജുമാ മസ്ജിദും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സന്ദർശിച്ചു ക്ഷേത്ര, മസ്ജിദ് കമ്മിറ്റി കത്ത് നൽകിയതിനെ തുടർന്നാണ് സുരേന്ദ്രൻ സന്ദർശനം നടത്തിയത്. കെ.സുരേന്ദ്രനൊടൊപ്പം ബിജീഷ് ബിജലി, സുനിൽ ആയലകണ്ടി തുടങ്ങിയവരും ഉണ്ടായിരുന്നു. മസ്ജിദ് ഭാരവാഹികളുമായും ചർച്ച നടത്തി.
