മുതിർന്ന പൗരന്മാർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി, മലബാർ മെഡിക്കൽ കോളജ് മൊടക്കല്ലൂർ, ശ്രീ ആഞ്ജനേയ ഡെന്റൽ മെഡിക്കൽ കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
നവംബർ 9ന് വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 1.30 വരെ കൊയിലാണ്ടി നഗരസഭാ ഓഫീസ് പരിസരത്തെ മലബാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ശാഖയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവിധ വകുപ്പുകളുടെ വിദഗ്ദ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു. ക്യാമ്പിനോടൊപ്പം ജീവിതശൈലി രോഗങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും.
Advertisements

