ചേമഞ്ചേരി നെയ്ത്ത് ഉദ്പ്പാദന കേന്ദ്രത്തിൽ തൊഴിലാളികളെ ആദരിച്ചു

കൊയിലാണ്ടി: കോഴിക്കോട് സർവ്വോദയ സംഘത്തിന്റെ ചേമഞ്ചേരി നെയ്ത്ത് കേന്ദ്രത്തിൽ സീനിയർ തൊഴിലാളികളെ ആദരിച്ചു. 50 വർഷത്തിലധികമായി തൊഴിലെടുക്കുന്ന മാധവി പി. എം, സരോജിനി ടി. വി, രാധ ടി എന്നിവരെയാണ് ആദരിച്ചത്. സർവ്വോദയ സംഘം പ്രസിഡണ്ട് വി. മോഹൻദാസ് ആദ്ധ്യക്ഷതവഹിച്ചു.
ഖാദി & വി ഐ സോണൽ കമ്മിറ്റി ചെയർമാൻ ജി. ചന്ദ്രമൗലിയാണ് തൊഴിലാളിഗകൾക്ക് ഉപഹാരം കൈമാറിയത്. ഖാദി സ്റ്റേറ്റ് ഡയറക്ടർ ലളിതാംബിക, ചേമഞ്ചേരി കേന്ദ്രം മാനേജർ പി. ഹരീഷ് ബാബു, സർവ്വോദയ സംഘം ട്രഷറർ മുരളീധരൻ, ടി. പി. വിനോദ് കുമാർ, സി.എം. ബിനീഷ്, ഷൈജു ടി.പി.എം, വത്സൻ, തൊഴിലാളി പ്രതിനിധി പത്മിനി എൻ. എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി എം. പരമേശ്വരൻ സ്വാഗതം പറഞ്ഞു.

