നമ്പ്രത്ത്കരയിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം: ജനങ്ങൾ ജാഗ്രതാ സമിതി രൂപീകരിച്ചു

കൊയിലാണ്ടി: നമ്പ്രത്ത്കര അങ്ങാടിയിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതു കാരണം ജനങ്ങൾ ജാഗ്രതാ സമിതി രൂപീകരിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ, ബാനറുകൾ നഷ്ടപ്പെടുന്നത് പതിവ് സംഭവമായി മാറിയ സാഹചര്യത്തിലും, മദ്യപൻമാരുടെയും, വ്യാജമദ്യ വിൽപ്പനക്കാരുടെയും കേന്ദ്രമായി മാറിയതിനാലാണ് ജനം രംഗത്തിറങ്ങി ജാഗ്രതാ സമിതി രൂപീകരിച്ചത്.
ടൗണിലും പരിസര പ്രദേശത്തും സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനും , മദ്യത്തിനും മയക്കുമരുന്നിനു മെതിരെ ബോധവൽക്കരണം നടത്താനും, ഗൃഹ സമ്പർക്ക പരിപാടികൾ, ലഘുലേഖകൾ വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതോടനുബന്ധിച്ച് സ്വാശ്രയ സംഘങ്ങളുടെയും, കുടുംബശ്രീ യൂണിറ്റുകളുടെയും യോഗം വിളിച്ചു ചേർക്കും.

ഭാരവാഹികളായി സിദ്ധിഖ് പള്ളിക്കൽ (ചെയർമാൻ) എം.കെ. മിനിഷ് (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ രാജശ്രീ കോഴിപ്പുറത്ത്, എൻ.വി.ബാലൻ, കെ.പി.ശങ്കരൻ മാസ്റ്റർ കെ.എം.കുഞ്ഞിരാമൻ, വി.പി.അബ്ദുള്ള കുട്ടി, ബാലകൃഷ്ണൻ അരിക്കുളം, മoത്തിൽ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

