പർദ ധരിച്ച വിരുതനെ പിടികൂടാൻ കഴിഞ്ഞില്ല

കൊയിലാണ്ടി: പർദ ധരിച്ച് സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ കയറിയ വിരുതനെ പിടികൂടാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാത്രി കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പർദ ധരിച്ച പുരുഷൻ സ്ത്രികളുടെ കമ്പാർട്ടുമെന്റിൽ കയറിയത്.
പർദ ധരിച്ചത് സ്ത്രിയല്ല പുരുഷനാണ് എന്നറിഞ്ഞതോടെ സ്ത്രീകൾ ബഹളം വെച്ചു. ഇതിനിടയിൻ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും, മറ്റ് കമ്പാർട്ടുമെന്റുകളിൽ നിന്നും ആളുകൾ എത്തുമ്പോഴേക്കും പർദ ധരിച്ച ആൾ ഇറങ്ങി ഓടുകയായിരുന്നു. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പറയുന്നത്.

