സ്ക്കൂളിൽ കാവിവൽക്കരണം: DYFI പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: “വിദ്യയെ കാവി പുതപ്പിക്കുവാന്‍ അനുവദിക്കുകയില്ല” എന്ന മുദ്രാവാക്യമുയർത്തി DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബോയ്സ് സ്ക്കൂളിൽ സംഘപരിവാറിന്റെ പ്രചാരണ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത വിദ്യാഭാരതിയുടെ മണ്ഡല പരീക്ഷ സംഘടിപ്പിക്കാനുളള നടപടിയിൽ പ്രതിഷേധിക്കുകയും, ഇതിന് ഉത്തരവാദിയായ അദ്ധ്യാപകനെതിരെ നടപടി എടുക്കണമെന്നും DYFI ആവശ്യപ്പെട്ടു.
കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിരോധ സദസ്സ് DYFI സംസ്ഥാന കമ്മറ്റി അംഗം എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. CPIM ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ് , കന്മന ശ്രീധരൻ മാസ്റ്റർ, അഡ്വ: എൽ.ജി ലിജീഷ്, ബി.പി ബബീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ പ്രജിത്ത് നടേരി സ്വാഗതം പറഞ്ഞു.

