വയനാട്ടില്‍ എക്സൈസ് പരിശോധനയില്‍ 30 കിലോ സ്വര്‍ണ്ണം പിടികൂടി

വയനാട് : വയനാട്ടില്‍ എക്സൈസ് പരിശോധനയില്‍ അനധികൃതമായി കൊണ്ടുവന്ന കോടികണക്കിന് രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നാണ് 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്. 10 കോടിയിലധികം രൂപ വിലവരും. പിടികൂടിയ സ്വര്‍ണ്ണം കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പിടികൂടിയത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ ആറ് ബംഗളൂരു സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു. സമാനമായി നിരവധി തവണ പ്രതികള്‍ സ്വര്‍ണ്ണം കടത്തിയിരുന്നതായാണ് വിവരം.

