ശുചിത്വമിഷന് അവലോകനയോഗം നടത്തി

കൊയിലാണ്ടി: ശുചിത്വ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ല ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ അവലോകനയോഗം നടത്തി. കൊയിലാണ്ടി നഗരസഭാദ്ധ്യക്ഷന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാര്, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാര്, സെക്രട്ടറിമാ
എന്നിവര്‍ക്കായാണ് യോഗം നടത്തിയത്.
കലക്ടര്‍ യു.വി. ജോസ് യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സബ്കലക്ടര്‍ സ്നേഹില്‍ കുമാര്സിങ്ങ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എന്‍.എ. ഷീല, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ അശോകന് കോട്ട്, കൂമുള്ളി കരുണാകരന്, ഷീജ പട്ടേരി, സി.രാധ, ചിറ്റൂര്‍ രവീന്ദ്രന്, ജില്ലാമിഷന് കോ ഓര്‍ഡിനേറ്റര്‍ സി.കബനി എന്നിവര്‍ സംസാരിച്ചു.

