നടിയെ ആക്രമിച്ച കേസ്: റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ സുഹൃത്തും ഗായികയുമായ റിമി ടോമി രഹസ്യമൊഴി നല്‍കാനായി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി.
റിമി ടോമിയുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ചാണ് മൊഴി നല്‍കാനുള്ള സൗകര്യം വനിതാ മജിസ്ട്രേറ്റുമാരുള്ള കോതമംഗലം കോടതിയില്‍ ഏര്‍പ്പെടുത്തിയത്. നടന് ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരം അന്വേഷണ സംഘം നേരത്തെ റിമിയോട് ആരാഞ്ഞിരുന്നു.

റിമി ഉള്‍പ്പെടെ നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപുമായും ഭാര്യ കാവ്യ മാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി. ദിലീപിനൊപ്പം വിദേശരാജ്യങ്ങളില്‍ നടത്തിയ സ്റ്റേജ് ഷോകളില്‍ റിമിയും പങ്കെടുത്തിട്ടുണ്ട്.

