കൊയിലാണ്ടിയില്‍ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം സര്‍വ്വെ തുടങ്ങി

കൊയിലാണ്ടി: നഗരസഭ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പരിപാടിയുടെ സര്‍വ്വെ തുടങ്ങി. ഈ വര്‍ഷം മാലിന്യസംസ്കരണത്തിന് 10ഓളം പദ്ധതികളാണ് നഗരസഭ ആവിഷ്കരിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ യൂസര്‍ ഫീ ഈടാക്കി
ജൈവ, അജൈവമാലിന്യങ്ങള്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വേര്‍തിരിച്ച് സംസ്കരിക്കുന്ന പദ്ധതിയാണ് നഗരസഭ തുടക്കം കുറിക്കുന്നത്.
ഇതിന്റെ ഭാഗമായി കൊയിലാണ്ടി എം.ജി.കോളജ് വിദ്യാര്‍ഥികളുടെ സഹായത്താല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന സര്‍വ്വെ നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍മാന്‍ വി. കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രമോദ്, ജെ.

