സി പി ഐ (എം) കൊല്ലം ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി: ലോക്കൽ സമ്മേളനം ഒക്ടോബർ 7 ന്

കൊയിലാണ്ടി: സി പി ഐ (എം) കൊല്ലം ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. ലോക്കൽ സമ്മേളനം ഒക്ടോബർ 7 ന് പുളിയഞ്ചേരി ഈസ്റ്റ് ബ്രാഞ്ചിൽ (പുളിയഞ്ചേരി യു പി സ്കൂൾ) വെച്ച് നടക്കുമെന്ന് സെക്രട്ടറി എം. പത്മനാഭൻ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.
ബ്രാഞ്ചിന്റെയും സെക്രട്ടറിമാരുടേയും പേര് ചുവടെ ചേർക്കുന്നു.
1 സിവിൽ സൗത്ത് – പി കെ സന്തോഷ്
2 സിവിൽ – പി പി രാജീവൻ
3 കൊല്ലം ടൌൺ – സി കെ ഹമീദ്
4 കൊല്ലം ഈസ്റ്റ് – കെ സുഗുണൻ
5 വിയ്യൂർ സൗത്ത് – ഗണേശൻ
6 വിയ്യൂർ – ടി ധർമ്മൻ
7 വിയ്യൂർ നോർത്ത് – വി .പി. ദിനേശൻ
8 പുളിയഞ്ചേരി ഈസ്റ്റ് – കെ സുധാകരൻ
9 പെരുംകുനി – പി ടി സുധാകരൻ മാസ്റ്റർ
10 കൊടക്കാട്ടുംമുറി നോർത്ത് – പി സിജീഷ്
11 കൊടക്കാട്ടുംമുറി സൗത്ത് – കെ രാധാകൃഷ്ണൻ
സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗങ്ങളായ ടി കെ ചന്ദ്രൻ മാസ്റ്റർ, അഡ്വ: കെ സത്യൻ, ടി ഗോപാലൻ, പി ബാബുരാജ്, കന്മന ശ്രീധരൻ മാസ്റ്റർ, എ എം സുഗതൻ മാസ്റ്റർ, കെ രവീന്ദ്രൻ മാസ്റ്റർ, പി വേണു മാസ്റ്റർ, കെ കെ നാരായണൻ, അഡ്വ: എൽ. ജി. ലിജീഷ് എന്നിവർ വിവിധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. മുഴുവൻ സമ്മേളനങ്ങളിലും ബ്രാഞ്ച് സെക്രട്ടറിമാരെയും ഐക്യകണ്‌ഠേന തരെഞ്ഞെടുത്തതായി എം. പത്മനാഭൻ അറിയിച്ചു.
