സ്കൂള്‍ ബസിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു

ചണ്ഡീഗഡ്: സ്കൂള്‍ ബസിടിച്ച് അഞ്ച് വയസുകാരന്‍ മരിച്ചു. ഹരിയാനയിലെ റിവേരി ജില്ലയിലാണ് സംഭവം. സ്കൂള്‍ ബസിനു പിന്നാലെ ഓടിയ കുട്ടിയെ കാണാതെ ഡ്രൈവര്‍ വണ്ടി പിന്നാക്കം എടുക്കുകയായിരുന്നു. ഹിമങ്ക് എന്ന എല്‍കെജി വിദ്യാര്‍ഥിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
