കൊലപാതക കേസില്‍ ആള്‍ദൈവം അറസ്റ്റില്‍

ഗാസിയാബാദ്: കൊലപാതക കേസില്‍ ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്ര ബീഡ് സ്വദേശി മച്ചേന്ദ്ര നാഥ് എന്ന ബാബ പ്രതിഭനാഥാണ് അറസ്റ്റിലായത്. പ്രതി നാലു വര്‍ഷമായി ഒളിവിലായിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിനെ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് വിവാദ ആള്‍ദൈവം. കേസില്‍ ഭരദ്വാജിന്റെ മകന് നിതേഷ് കുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. നിതേഷാണ് പിതാവിനെ കൊല്ലാന്‍ ബാബയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. 2013 മാര്‍ച്ച് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

