കൊലകേസ് പ്രതി വാഹന മോഷണക്കേസിൽ അറസ്റ്റിലായി

കൊയിലാണ്ടി: കൊലകേസ് പ്രതി വാഹന മോഷണക്കേസിൽ അറസ്റ്റിലായി. കാസർകോട്, കുപ്പളം സ്വദേശി മൊയ്ലിൽ അഹമ്മദ് നവാസ് (21) ആണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. മൂടാടി വെള്ളറക്കാട് വെച്ച് വാഹന പരിശോധന നടത്തവെയാണ് പിടിയിലായത്. ഇയാളൊടൊപ്പമുണ്ടായി രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്.
ആലുവയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വരുമ്പോഴാണ് പിടിയിലായത്. മഞ്ചേരി ആഷിക് വധകേസ്സിൽ പ്രതിയാണ്. മറ്റ് രണ്ടു പേരെ കൂടി പിടികൂനായാലേ മോഷണ കേസ്സിൽ തമ്പുണ്ടാക്കാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

കൊയിലാണ്ടി പ്രിൻസിപ്പാൾ എസ് ഐ. സി.കെ.രാജഷ്, എസ്.ഐ.എം.മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.പി. ഗിരീഷ്, ബിപിൻ, ഇ. ഗണേശൻ, മനോജ് കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Advertisements

