വീണു കിട്ടിയ പണം ഉടമസ്ഥയ്ക്ക് കൈമാറി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം വീണു കിട്ടിയ പണം ഉടമസ്ഥയ്ക്ക് കൈമാറി. കൊടക്കാട്ടും മുറി കല്ല്യാണിയുടെ 10,900 രൂപയാണ് കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രി കോമ്പൗണ്ടിവെച്ച് നഷ്ടപ്പെടുകയായിരുന്നു. അഷറഫ് പാറപ്പുറത്ത്, സുബീഷ് തച്ചിലവളപ്പിൽ എന്നിവർക്കാണ് പണം ലഭിച്ചത്. ഇവർ പണം കൊയിലാണ്ടി പോലീസിനെ ഏൽപിക്കുകയായിരുന്നു.
കല്ല്യാണി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സ്‌റ്റേഷനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ
മകൻ അഖിലിന് സ്‌റ്റേഷനിലെത്തി പോലീസിന്റെ സാന്നിധത്തിൽ അഷറഫും, സുബീഷ് തച്ചിലവളപ്പിലും പണം കൈപ്പറ്റുകയായിരുന്നു

