KOYILANDY DIARY.COM

The Perfect News Portal

പന്ത്രണ്ടുവയസുകാരിയായ പെണ്‍കുട്ടിക്കും മാതാവിനും മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ടാക്സി ഡ്രൈവറെ അററസ്റ്റു ചെയ്തു

പാലാ: പന്ത്രണ്ടുവയസുകാരിയായ പെണ്‍കുട്ടിക്കും മാതാവിനും മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ടാക്സി ഡ്രൈവറെ പാലാ പോലീസ് അററസ്റ്റു ചെയ്തു. പത്തനാപുരം, തലവൂര്‍, മഞ്ഞക്കാലാ സ്വദേശി വിനോദ്കുമാര്‍(28)ആണു പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് ഭരണങ്ങാനത്തായിരുന്നു കേസിന് ആസ്പദമായ സംഭവം.

കൊട്ടാരക്കരയില്‍നിന്ന് ഭരണങ്ങാനത്തുള്ള ആരാധനാലയത്തിലേക്ക് യാത്രക്കാരുമായി എത്തിയ ടാക്സിയിലെ ഡ്രൈവറാണ് വിനോദ്. യാത്രികരെ ഇറക്കിയശേഷം അവര്‍ വന്ന ഇന്നോവ കാര്‍ പാലാ-ഭരണങ്ങാനം റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഈ സമയം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന വിനോദ് സമീപത്തെ വീട്ടുമുറ്റത്തുന്നിന്ന പന്ത്രണ്ടുവയസുകാരിയെ പാന്റഴിച്ചു നഗ്നത പ്രദര്‍ശിപ്പി്ക്കുകയായിരുന്നു.

പേടിച്ചുപോയകുട്ടി കരഞ്ഞുകൊണ്ട് വീട്ടിനുള്ളിലെത്തി അമ്മയോടു കാര്യം പറഞ്ഞു. വിവരമറിഞ്ഞു പുറത്തെത്തിയ മാതാവിനു മുന്നിലും പ്രതി നഗ്നത പ്രദര്‍ശിപ്പിച്ചു. കുട്ടിയുടെ മാതാവ് ബഹളം കൂട്ടിയപ്പോര്‍ പ്രതി കാറുമായി കടന്നുകളഞ്ഞു. വീട്ടുകാര്‍ വിവരം ഉടന്‍ പാലാ പോലീസില്‍ അറിയിച്ചു.

Advertisements

പാലാ ഡിവൈഎസ്പി വി ജി വിനോദ്കുമാര്‍, സിഐ രാജന്‍ കെ അരമന എന്നിവരുടെ നിര്‍ദ്ദേശാനുസരണം പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നും വാഹനത്തിന്റെ വിവരണം ഉടന്‍തന്നെ സമീപത്തുള്ള ഫ്ലയിംഗ് സ്ക്വാഡ് ഹൈവേ പട്രോളിംഗ് വാഹനങ്ങള്‍ക്കു കൈമാറി.

തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഇടപ്പാടി ഭാഗത്തുവച്ച്‌ പാലാ സബ് ഇന്‍സ്പെക്ടര്‍ കെ അഭിലാഷ്കുമാര്‍, അഡീഷണണല്‍ എസ്‌ഐ ശിവപ്രസാദ് സി പി ഒമാരായ ഹരീഷ്, സെബാസ്റ്റിയന്‍, സജീവ്കുമാര്‍, സജി എന്നിവരുള്‍പ്പെട്ട സംഘം പ്രതിയേയും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം കേസെടുത്തശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു

Share news

Leave a Reply

Your email address will not be published. Required fields are marked *