എ.ബി.വി.പി. ബാലുശ്ശേരി നഗര്‍ സമ്മേളനം ദേശീയ സെക്രട്ടറി ഒ. നിധീഷ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: എ.ബി.വി.പി. ബാലുശ്ശേരി നഗര്‍ സമ്മേളനം ദേശീയ സെക്രട്ടറി ഒ. നിധീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കണ്‍വീനര്‍ ടി.കെ. അമല്‍ രാജ് അദ്ധ്യക്ഷത വഹിച്ചു.
എ.ബി.വി.പി. സ്ഥാനാര്‍ത്ഥിയായി വിജയിച്ച് ബാലുശ്ശേരി ഗവ. കോളേജ് ചെയര്‍മാനായ ജിബിന്‍ കൃഷ്ണനെ അനുമോദിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി കെ.വി വരുണ്‍ പ്രസാദ്, സി.കെ ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നഗര്‍ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ് സ്വാഗതവും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.കെ. അമല്‍ മനോജ് (പ്രസിഡണ്ട്) അര്‍ജ്ജുന്‍ ചേളന്നൂര്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

