KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ ഓണം – ബക്രീദ് ആഘോഷം

കൊയിലാണ്ടി: ഓണം –  ബക്രീദ് ആഘോഷം കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ സമുചിതമായി ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. സബ്ബ് ഇൻസ്‌പെട്കർ സി. കെ. രാജേഷ് അദ്ധ്യക്ഷതവഹിച്ചു. തെരഞ്ഞെടുത്ത് 10 കുടുംബങ്ങൾക്ക് ഓണ കിറ്റും, കോടിയും വിതരണം ചെയ്തു. കൊയിലാണ്ടി പോലീസിന് നിരവധി സഹായങ്ങൾ ചെയ്യുന്ന 6 പേരെ എസ്. പി.  എം. കെ. പുഷ്‌ക്കരൻ പൊന്നാടയണിയിച്ചു.

ലോറി ഡ്രൈവർ നടുവിലെകണ്ടി സുരേഷ് ബാബു, ആംബുലൻസ് ഡ്രൈവർമാരായ പുരുഷോത്തമൻ, റിയാസ് കൊല്ലം, ദിനേശൻ, സിദ്ധീഖ്,  എന്നിവരെയാണ് ആദരിച്ചത്. എ.എസ്.ഐ. പ്രേമൻ മുചുകുന്ന് സ്വാഗതം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *