ബാബുരാജ് കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു

കൊയിലാണ്ടി: ദമ്മാം നവോദയ സാംസ്‌കാരിക വേദി ടൊയോട്ട ഏരിയയിലെ കലീജ് ഫസ്റ്റ് യൂണിറ്റ് മെമ്പറായിരിക്കെ മരണമടഞ്ഞ ചിങ്ങപുരം നന്തി സ്വദേശി ബാബുരാജിന്റെ കുടുംബത്തിന് നവോദയ സാംസ്‌കാരിക വേദിയുടെ കുടുംബസഹായ ഫണ്ട് വിതരണം ചെയ്തു. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന നവോദയ സാംസ്‌കാരിക വേദി 15 വര്‍ഷത്തോളമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍നങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
കൊയിലാണ്ടി നായനാര്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ കെ.ദാസന്‍ എം.എല്‍.എ ഫണ്ട് ബാബുരാജിന്റെ മകന് കൈമാറി. വി. പി. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. നവോദയ കേന്ദ്രകമ്മിറ്റി അഗം കെ. പി. ബാബു, പ്രവാസി സംഘം ജില്ല പ്രസിഡണ്ട് മഞ്ഞക്കുളം നാരായണന്‍, സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടില്‍ സുരേന്ദ്രന്‍, സി.പി.എം. കൊയിലാണ്ടി എരിയ സെക്രട്ടറി കെ. കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നവോദയ കേന്ദ്രകമ്മിറ്റി അഗം കൃഷ്ണന്‍ മന്നോത്ത് സ്വാഗതവും പ്രദീപ് കുമാര്‍ ചിങ്ങപുരം നന്ദിയും പറഞ്ഞു.
