കൊയിലാണ്ടിയിൽ ഖാദിതൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: ഖാദി തൊഴിലാളികളുടെ കൂലി അതാത് മാസം നൽകുക, അവധിദിന വേതനം നൽകുക, ആർജി അവധി നടപ്പിലാക്കുക, ESI ആനുകൂല്യം മുഴുവൻ തൊഴിലാളികൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഖാദി തൊഴിലാഴികൾ കൊയിലാണ്ടി ഖാദി ഓഫീസിലേക്ക് മാർച്ച് നടത്തി.
ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും, ക്ഷേമനിധി ബോർഡ് അംഗവുമായ പി.കെ രാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പി.കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാധവൻ എം.പി സ്വാഗതം പറഞ്ഞു.

