കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ചു

മലപ്പുറം: തിരൂര്‍ ബിപി അങ്ങാടിയില്‍ ആര്എസ്എസുകാരന് വെട്ടേറ്റ് മരിച്ചു. പൊയിലിശ്ശേരി കുണ്ടില്‍ വിപിന്‍ (23) ആണ് മരിച്ചത്. കൊടിഞ്ഞി ഫൈസല്‍ കേസിലെ രണ്ടാം പ്രതിയാണ് .
രാവിലെ 7 30 ന് ബൈക്കില്‍ പോകുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ഇസ്ലാം മതത്തിലേക്ക് മാറിയതിനാലാണ് ഫൈസലിനെ കൊലപെടുത്തിയിരുന്നത്

.ഫൈസല്‍ മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ പേരില്‍ വര്‍ഗ്ഗീയ ശക്തികളുടെ ഭീഷണിയുണ്ടായിരുന്നു.കുടുംബത്തില്‍ നിന്നും കൂടുതല്‍ പേര് ഇസ്ളാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകം.

കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരീഭര്‍ത്താവ് കൊടിഞ്ഞിയിലെ പുല്ലാണി വിനോദ് , വിമുക്തഭടനും ആര്‍എസ്എസ് ശാരീരിക് ശിക്ഷക്കുമായ പരപ്പനങ്ങാടിയിലെ കോട്ടയില്‍ ജയപ്രകാശ് എന്നിവടക്കം 9 ആര്‍എസ്എസുകാരാണ് കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നത്.

