അടച്ചിട്ട തയ്യല്‍ക്കടയില്‍ തീപ്പിടിത്തം

പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍ മുക്കിലെ അടച്ചിട്ട തയ്യല്‍ക്കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കണ്ണോത്ത് കുന്നുമ്മല്‍ ബാബുവിന്റെ ഉടമസ്ഥയിലുള്ള കടയില്‍നിന്നാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ ചേനോളിയിലെ ധന്യ നടത്തുന്ന തയ്യല്‍ക്കടയിലേക്കും തീപടര്‍ന്നു. പരിസരത്തെ കച്ചവടക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍നിന്ന് ലീഡിങ് ഫയര്‍മാന്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പൂട്ടുപൊളിച്ച് അകത്തുകടന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
