അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിച്ച് കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജ്

കോഴിക്കോട്: മെറിറ്റ് ലിസ്റ്റ് പ്രകാരം അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിച്ച് കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജ്. എല്‍ബിഎസ് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷനെത്തിയത്. എന്നാല്‍ മെറിറ്റ് ലിസ്റ്റില്‍ പ്രവേശനം പൂര്‍ത്തിയായെന്നും വേണമെങ്കില്‍ മാനേജ്മെന്റ് സീറ്റില്‍ അഡ്മിഷന് നല്‍കാമെന്നുമാണ് ഐഎച്ച്ആര്‍ഡി അധികൃതര്‍ നല്കിയ വിശദീകരണം.
കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജില്‍ എംസിഎയ്ക്ക് ഓപ്പണ്‍ മെരിറ്റില്‍ സീറ്റ് ഒഴിവുണ്ടെന്നും ആഗസ്ത് 17ന് വൈകീട്ട് നാലുമണിക്ക് മുന്‍പ് അഡ്മിഷന് എടുക്കണം എന്നും കാട്ടിയാണ് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് വിവരം നല്‍കിയത്.

എല്‍ബിഎസിന്റെ നോട്ടിഫിക്കേഷന്‍ അനുസരിച്ച് നിലവില്‍ ഓപ്പണ്‍ മെരിറ്റിലടക്കം അഡ്മിഷന് ലഭിച്ച ഏഴു വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി കോഴിക്കോട്ടെ ഐഎച്ച്ആര്‍ഡിയില്‍ എത്തി. എന്നാല്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന് ലഭിച്ചില്ല. ആകെയുളള 30ല്‍ 15 മെറിറ്റ് സീറ്റുകളില്‍ അഡ്മിഷന് പൂര്‍ത്തിയായെന്നും, ബാക്കിയുളള മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നല്‍കാമെന്നുമായിരുന്നു ഐഎച്ച്ആര്‍ഡി നിലപാട്. മറ്റിടങ്ങളിലെ ഉയര്‍ന്ന ഫീസ് താങ്ങാനാവാതെ ടിസി വാങ്ങി എത്തിയവരാണ് എല്‍ബിഎസിന്റെ നിലപാട് മൂലം വട്ടംകറങ്ങിയത്.

മെറിറ്റ് സീറ്റുകളുടെ എണ്ണം പരിഗണിക്കാതെ എല്‍ബിഎസ് പട്ടിക തയ്യാറാക്കിയതാണ് വിദ്യാര്‍ത്ഥികളെ വലച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ബോധ്യപ്പെട്ട എല്‍ബിഎസ് അധികൃതര്‍ പുതപക്കിയ ലിസ്റ്റ് പുറത്തിറക്കി അവസാന നിമിഷം തടിയൂരി. മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നടത്താതിരുന്നതാനാല് ഫീസ് അടയ്ക്കുന്നതില്‍ ക്രമീകരണമുണ്ടാക്കി ഐഎച്ച്ആര്‍ഡി അധികൃതരും പ്രശ്നം പരിഹരിച്ചു.

