മാതൃഭൂമി പത്രവിതരണക്കാരനെ അക്രമിച്ച പ്രതികൾ പോലീസ് വലയിലായതായി സുചന

കൊയിലാണ്ടി: ചേലിയയിൽ മാതൃഭൂമി പത്രം വിതരണം ചെയ്യുന്നതിനിടയിൽ മിന്നലാക്രമണം നടത്തി ഏജന്റ് ഹരിദാസനെ (52) ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് വലയത്തിലായതായി സൂചന.
അക്രമം നടത്തി മൂന്നു മാസം തികയുന്ന ഘട്ടത്തിലാണ് പ്രതികളെക്കുറിച്ച് പോലീസിന് ചൂചന ലഭിക്കുന്നത്. മെയ് 15ന് പുലർച്ചെ 4.30 നായിരുന്നു സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ഹരിദാസൻ പോലീസിന് മൊഴിനൽകിയിരുന്നു. ഗുരുതരമായ പരിക്കേറ്റ ഹരിദാസൻ ഇപ്പോഴും മെഡിക്കൽ കോളജ് ആശുിപത്രിയിൽ ചികിത്സയിലാണ്.

പ്രതികളെക്കുറിച്ച് സൂചനലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് സഥിരീകരിക്കാത്ത വിവരമുണ്ട്.
Advertisements

