KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന ബോട്ടുകള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കി

ബേപ്പൂര്‍: സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന ബോട്ടുകള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കി. കളര്‍കോഡ് നിയമം പാലിക്കാത്ത മീന്‍പിടിത്ത ബോട്ടുകളെ മീന്‍പിടിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് ഫിഷറീസ് ഡയറക്ടര്‍ ഉത്തരവിട്ടു. ആഭ്യന്തര പ്രതിരോധമന്ത്രാലയങ്ങളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കളര്‍കോഡ് നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങളായിരിക്കും.

2016 സെപ്റ്റംബറില്‍ത്തന്നെ കളര്‍കോഡ് നിയമം പ്രാബല്യത്തില്‍ വരുന്നകാര്യം മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും അറിയിച്ചിരുന്നു. ജൂലായ് 31 വരെയാണ് ബോട്ടുകള്‍ക്ക് നിശ്ചിത പെയിന്റടിച്ച് കളര്‍കോഡ് പ്രാബല്യത്തിലാകാന്‍ സമയം അനുവദിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി തൊട്ട് കടലില്‍പ്പോകുന്ന എല്ലാ മത്സ്യബന്ധന ബോട്ടുകളുടെയും നിറം കടുംനീലയും വീല്‍ ഹൗസിന് നീലനിറവുമായിരിക്കും.

ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമായിരിക്കും. കളര്‍കോഡ് പാലിക്കാത്ത ബോട്ടുകളെ കടലില്‍പോവാന്‍ അനുവദിക്കില്ലെന്ന് രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസെന്‍സിങ് അതോറിറ്റിയും അറിയിച്ചു. നാവികസേനയും തീരസുക്ഷാവിഭാഗമായ കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പോലീസ് വിഭാഗവും കടലില്‍ പരിശോധന നടത്തും. അന്യസംസ്ഥാന മത്സ്യബന്ധനബോട്ടുകളെ തിരിച്ചറിയാനും കളര്‍കോഡ് സഹായിക്കും. ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തെ 500-ല്‍പ്പരം മത്സ്യബന്ധന ബോട്ടുകള്‍ പുതിയ നിറത്തിലേക്ക് മാറി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *