വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പച്ചക്കറി വിത്തുകൾ വിതരണം നടത്തി

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ ഓണത്തിന് ഒരു മുറം പച്ചക്കറി ‘ പദ്ധതിയിലൂടെ മൂടാടി കൃഷിഭവൻ ലഭ്യമാക്കിയ സൗജന്യ പച്ചക്കറി വിത്തുകൾ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു.
പ്രത്യേക സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡർ ദിയലിനീഷ് വിതരണോദ്ഘാടനം നിർവ്വഹിച്ചു, സ്കൂൾ സെക്കന്റ് ലീഡർ മുഹമ്മദ് ഷാഹിൻ ഏറ്റു വാങ്ങി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി. നൂറുൽ ഫിദ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.
