ദേശീയപാത പൊയിൽക്കാവിൽ മരം കടപുഴകി വീണു

കൊയിലാണ്ടി: ദേശീയപാത പൊയിൽക്കാവിൽ വൻ മരം കടപുഴകി വീണു. രണ്ടര മണിക്കൂർ ഗാതഗതം സ്തംഭിച്ചു. ഇന്ന് കാലത്തായിരുന്നു സംഭവം. കൊയിലാണ്ടിഫയർഫോഴ്സ് ഓഫീസർ സി.പി ആനന്ദന്റെ നേതൃത്വത്തിൽ എത്തിയ സംഘവും, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആന്വൽ മൺസൂൺ റോഡിങ്ങിന്റെ കീഴിലുളള സംഘവും ചേർന്ന് ഏറെ നേരം പണിപ്പെട്ടാണ് ഗദാഗതം പൂർവ്വസ്ഥിതിയിലാക്കിയത്.
തികച്ചും അത്യാധുനിക സജ്ജീകരണങ്ങൾ ഉൾപ്പെടെയുളള ജീപ്പ് അതുവഴി കടന്നുപോകുമ്പോൾ സംഭവമറിഞ്ഞാണ് ഫയർഫോഴ്സിനേയും, നാട്ടുകാരെയും സഹായിക്കാൻ രംഗത്തിറങ്ങിയത്. റിമോട്ടിൽ പ്രവർത്തിക്കുന്ന റോപ്പ് സംവിധാനമാണ് ഇതിന്റെ പ്രത്യേകത. വളരെ പെട്ടെന്ന് തന്നെ വലിയമരം മുറിച്ച് മാറ്റാൻ ഈ സംവിധാനത്തിന് സാധിച്ചു. നാട്ടുകാർ ഏറെ കൗതുകത്തോടെയാണ് മരം മുറിച്ചുമാറ്റുന്നത് നോക്കികണ്ടത്.

