പാമ്പാടി സ്ക്കൂളിന് സമീപം കഞ്ചാവ് വില്‍പ്പന: പ്രതിയെ റിമാന്‍ഡ് ചെയ്തു
പാമ്പാടി: സ്കൂളിന് സമീപം കഞ്ചാവു വില്പന നടത്താന്‍ ശ്രമിച്ചതിനു എക്സൈസ് പിടികൂടിയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ പാലയ്ക്കല്‍ ദീപക് സോമനെ(24)യാണു കോടതി റിമാന്‍ഡ് ചെയ്തത്. കുമളിയില്‍ നിന്നുമാണു കഞ്ചാവ് ലഭിക്കുന്നതെന്നും കഞ്ചാവ് എത്തിച്ചു തരുന്നയാളെ കണ്ടാല്‍ അറിയാമെന്നുമാണു ഇയാള്‍ എക്സൈസിനോടു പറഞ്ഞത്.
എക്സൈസ് അധികൃതര്‍ ഇവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ എക്സൈസിന്റെ വാഹനം വരുന്നതുകണ്ട് കഞ്ചാവുമായി ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. അഞ്ചുപൊതി കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാമ്ബാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.പി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

