ബ്ലഡ് ഡോണേർസ് കേരളയുടെ കൊയിലാണ്ടി യൂണിറ്റ് നിലവിൽ വന്നു

കൊയിലാണ്ടി: ബ്ലഡ് ഡോണേർസ് കേരളയുടെ കൊയിലാണ്ടി യൂണിറ്റ് നിലവിൽ വന്നു. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉൽഘാടനം ചെയ്തു. എ. അസീസ് അദ്ധ്യക്ഷത വഹിച്ചു.
ജോയിന്റ് ആർ ടി.ഒ. എ.കെ. ദിലു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം.സച്ചിൻ ബാബു , ബാലൻ അമ്പാടി, കെ.കെ. നിയാസ്, ഷഹീർ ഗാലക്സി, ടി.പി. ഇസ്മായിൽ, ഫയർ ഓഫീസർ സി.പി. ആനന്ദൻ, പി.കെ. റിയാസ്, റഷീദ് മൂടാടി, സിറാജ് തവനൂർ, ഫവാസ് , കെ.ഫാറൂഖ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും നടത്തി.

രക്തം ആവശ്യമുള്ളവരും നല്‍കാന്‍ തയ്യാറുള്ളവരും ബന്ധപ്പെടേണ്ട നമ്പര്‍: 9526138123, 7558029803.
Advertisements

