വീണുകിട്ടിയ മൂന്നു പവന്‍ സ്വര്‍ണാഭരണം അവകാശിക്ക് തിരിച്ചേല്‍പ്പിച്ചു

കോഴിക്കോട്: പാറോപ്പടിയിലെ അഖില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനായ അഭിജിത്ത് വീണുകിട്ടിയ മൂന്നു പവന്‍ സ്വര്‍ണാഭരണം അവകാശിക്ക് തിരിച്ചേല്‍പ്പിച്ചു. പാറോപ്പടി സൗപര്‍ണ്ണിക പെട്രോള്‍ പമ്പില്‍ നിന്നാണ് സ്വര്‍ണ്ണ ബ്രേയ്സ് ലറ്റ് വീണ് കിട്ടിയത്. ഉടനെത്തന്നെ ഇത് പമ്പില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അവകാശിയായ പാറോപ്പടി സ്വദേശി മണ്ണാര്‍കുന്ന് രാജേഷിന് പമ്പില്‍ വച്ച് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ.പ്രശാന്ത് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ സ്വര്‍ണാഭരണം കൈമാറി. ചടങ്ങില്‍ പമ്പ് ഡീലര്‍ നന്ദകുമാര്‍ മാനേജര്‍മാരായ ഗോപിനാഥ്, രാജന്‍ എന്നിവര്‍ പങ്കെടുത്തു . അഭിജിത്തിനെ പമ്പ് ജീവനക്കാരും വാഹന ഉടമകളും ചേര്‍ന്ന് അഭിനന്ദിച്ചു.

