CPI(M) ഇസ്രായേൽ വിരുദ്ധ ദിനം ആചരിച്ചു

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ഇസ്രായേൽ ബാന്ധവത്തിനെതിരെ സി. പി. ഐ. (എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇസ്രായേൽ വിരുദ്ധദിനം ആചരിച്ചു. ജൂലൈ 19ന് ഏരിയാ കേന്ദ്രങ്ങളിൽ ഇസ്രായേൽ വിരുദ്ധദിനമായി ആചരിക്കാൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമുണ്ടായിരുന്നു. ചേമഞ്ചേരി ഫ്രീഡംഫൈറ്റേഴ്‌സ് ഹാളിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കന്മന ശ്രീധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിററി അംഗം കെ. ദാസൻ എം.എൽ.എ. ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, ടി. കെ. ചന്ദ്രൻ മാസ്റ്റർ, പി. ബാബുരാജ്, പി. വി. മാധവൻ തുടങ്ങിയവർ സംസാരിച്ചു.

