തീരത്തെ മണല്‍ നഷ്ടമാകാതിരിക്കാന്‍ കാപ്പാട് കരിങ്കല്‍ പതിക്കുന്നു

ചേമഞ്ചേരി: കടലാക്രമണംമൂലം തീരത്തെ മണല്‍ നഷ്ടമാകാതിരിക്കാന്‍ കാപ്പാട് കരിങ്കല്‍ പതിക്കുന്നു. വിനോദസഞ്ചാര കേന്ദ്രത്തില്‍ തുവ്വപ്പാറയ്ക്ക് സമീപമാണ് നിരന്തരം കടലാക്രമണം ഉണ്ടാകുന്നത്. ഇതുമൂലം തീരത്തെ മണല്‍തിട്ട പൂര്‍ണമായി കടലെടുക്കും. തീരത്തിന്റെ മണല്‍പ്പരപ്പ് നഷ്ടമാകാതെയും കാപ്പാട് തീരത്തിന്റെ മനോഹാരിത നഷ്ടപ്പെടാതെയുമുള്ള സംരക്ഷണ നടപടികളാണ് എടുക്കുന്നത്.
മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് ഇതിന്റെ പ്രവര്‍ത്തി നടത്തുന്നത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കിടങ്ങുണ്ടാക്കി അതില്‍ പാറക്കല്ലുകള്‍ അട്ടിയായി നിരത്തിവെച്ചാണ് സംരക്ഷണനടപടികള്‍ കൈക്കൊള്ളുന്നത്. എന്നിട്ട് അതിനുമുകളില്‍ മണല്‍ നിറയ്ക്കും. കാപ്പാട് തീരത്ത് കടലാക്രമണം തടയാന്‍ നാല് ചെറുപുലിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

