PWD ഓഫീസിനു മുമ്പിൽ കോൺഗ്രസ്സ് ധർണ നടത്തി

കൊയിലാണ്ടി: കൊല്ലം – നെല്ല്യാടി റോഡിന്റെയും, കൊയിലാണ്ടി മുത്താമ്പി റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അപകട ഭാഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൊയിലാണ്ടി PWD ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
കെ. പി. സി. സി. എക്‌സിക്യുട്ടീവ് അംഗം യു. രാജീവൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്‌ക്കരൻ അദ്ധ്യക്ഷതവഹിച്ചു. വി. ടി, സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, അഡ്വ: കെ. വിജയൻ, വി. വി. സുധാകരൻ, ഉണ്ണികൃഷ്ണൻ മരളൂർ, പി. ടി. ഉമേന്ദ്രൻ, മുള്ളമ്പത്ത് രാഘവൻ, പി. രത്‌നവല്ലി, രാമകൃഷ്ണൻ മൊടക്കല്ലൂർ, കൗൺസിലർമാരായ ഒ. കെ. ബാലൻ, സിബിൻ കണ്ടത്തനാരി തുടങ്ങിയവർ സംസാരിച്ചു.

