മുചുകുന്നിൽ വീട്ടിൽ നിർത്തിയിട്ട ഓട്ടോ തീവെച്ച് നശിപ്പിച്ചു

കൊയിലാണ്ടി: മുചുകുന്നിൽ വീട്ടിൽ നിർത്തിയിട്ട ഓട്ടോ സാമൂഹ്യദ്രോഹികൾ തീവെച്ചു. മുചുകുന്ന് രാംവീട്ടിൽ മനോജിന്റെ ഓട്ടോയാണ് തീ വെച്ചു നശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം വീട്ടിലെ ഷെഡിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
വീടിന്റെ ഷെഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസെത്തി അന്വേഷണം ആരംഭിച്ചു. ഈ പ്രദേശങ്ങളിൽ മദ്യപൻമാരുടെയും മറ്റും ശല്യം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.

