വട്ടോളിബസാറിലെ മുറിഞ്ഞ് വീണ ആൽമരം മാറ്റാത്തത് ഗതാഗത കുരുക്കിനിടയാക്കുന്നു

ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ വട്ടോളിബസാര്‍ റോഡരികില്‍നിന്ന് മുറിച്ച ആല്‍മരത്തിന്റെ ഭാഗങ്ങള്‍ മാറ്റാത്തതിനാല്‍ ഗതാഗതക്കുരുക്കും അപകടവും വര്‍ധിക്കുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്ക്കാന് കഴിയാത്ത സ്ഥിതിയാണുള്ളത്.
മരം കടപുഴകിവീണ സമയത്ത് തകര്‍ന്ന ഓവുചാലിന്റെ കല്ലുകളും റോഡരികിലേക്കാണ് മാറ്റിയത് . മരവും കല്ലും റോഡിലേക്ക് തള്ളി നില്ക്കുന്നതിനാല് അപകടസാധ്യത കൂടുതലാണ്.

