കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ കട്ടിള മാറ്റിവെക്കൽ ചടങ്ങ് നടന്നു

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ കട്ടിള മാറ്റിവെക്കൽ ചടങ്ങ് പറയച്ചാൽ വിനോദ് ആചാരിയുടെ കാർമ്മികത്വത്തിൽ നടത്തി. ക്ഷേത്രം കാരണവർ ടി.പി.നാരായണൻ, ക്ഷേത്ര നർത്തകൻ പി.കെ. നാരായണൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് ബാലൻ, കളിപ്പുരയിൽ രവീന്ദ്രൻ, ടി ടി.ബാലകൃഷ്ണൻ, കെ.പി. അശോക് കുമാർ, പി.പി . സുധീർ, പുത്തൻപുരയിൽ ബിജു, ആർ. സുധീഷ് എന്നിവർ നേതൃത്വം നൽകി.
