കല്ലാച്ചി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നേതൃത്വത്തിൽ കരനെല്‍കൃഷിക്ക് വിത്തു വിതച്ചു

കല്ലാച്ചി: കേട്ടു മറന്ന ഞാറ്റു പാട്ടിന്റെ ഈരടികള്‍ വീണ്ടും കേട്ടപ്പോള്‍ ഒരു ഗ്രാമം ഗതകാലസമൃതികളിലാണ്ടു. കല്ലാച്ചി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നാദാപുരം കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കരനെല്‍കൃഷി വിത്തു വിതയ്ക്കല്‍ ഉദ്ഘാടന ചടങ്ങാണ് ഞാറ്റുപാട്ടു കൊണ്ട് മുഖരിതമായത്.
താനിയുള്ള പറമ്പത്ത് മാതു, കുഴിക്കലക്കണ്ടി രാധ, കുളമുള്ള പറമ്പത്ത് മാതു എന്നിവരാണ് ഞാറ്റുപ്പാട്ട് അവതരിപ്പിച്ചത്. വിത്തു വിതയ്ക്കല്‍ വാര്‍ഡ് മെമ്പര്‍ നജ്മ ബീവി ഉദ്ഘാടനം ചെയ്തു. കൃഷി അസി.ഷിബു തോമസ് ക്ലാസെടുത്തു. കര്‍ഷകയായ ചമ്പോടന്‍ കണ്ടി ഗൗരിയമ്മ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ ടി.പി. സജിത്ത് കുമാര്‍ നേതൃത്വം നല്കി.റിസ ഫാത്തിമ സ്വാഗതവും പി.ടി. അര്ജുന് നന്ദിയും പറഞ്ഞു.

